ചാരുംമൂട്: താമരക്കുളം നെടിയാണിക്കൽ - പണയിൽ തോടിന്റെ വശങ്ങൾ ഇടിയുന്നതിനാൽ പരിസരവാസികൾ ദുരിതത്തിൽ. വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറുന്നതിനാൽ മഴക്കാലം നാട്ടുകാർക്ക് ദുരിത കാലമാകുകയാണ്. പണയിൽ ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന വെളളം നെടിയാണിക്കൽ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുകൂടി ഒഴുകി ചത്തിയറ പുഞ്ചയിലാണ് അവസാനിക്കുന്നത്.
തോട് കവിഞ്ഞൊഴുകുന്നതാണ് തിട്ടയിടിഞ്ഞ് പരിസരത്തെ പുരയിടങ്ങളിലും വീടുകളിലും വെള്ളം കയറാൻ കാരണം. വീടുകൾക്കുള്ളിൽ വരെ വെള്ളം കയറുന്നത് മൂലം താമസത്തിന് ബുദ്ധിമുട്ടാകാറുണ്ടെന്നും പരിസരവാസികൾ പറയുന്നു.ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തടക്കം തോടിന് കുറുകെ മരങ്ങൾ വീണു കിടക്കുന്നത് വെള്ളമൊഴുക്കിന് തടസമുണ്ടാക്കുന്നതായും ഇത് പരിഹരിക്കാൻ തടികൾ വെട്ടിമാറ്റണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.