കുട്ടനാട്: ഭാരതീയ നാഷണൽ ജനതാദൾ കുട്ടനാട് നിയോജകമണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗിരിഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി. പങ്കജാക്ഷൻ അദ്ധ്യക്ഷനായി. വി. രഘൂത്തമൻ, പി. ശശി, ശാമുവൽ ആന്റണി തുടങ്ങിയവർ സംസാരിച്ചു. പെട്രോൾ, ഡിസൽ, പാചകവാതക വില വർദ്ധനവിനെതിനെതിരെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മുന്നിൽ 15 ന് ധർണ നടത്താനും യോഗം തീരുമാനിച്ചു.