മാവേലിക്കര: നെടുമുടി വേണുവിന്റെ നിര്യാണത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചിച്ചു. നാടകക്കളരിയുടെ ഭാവചാരുതയിൽ നിന്നും അഭ്രപാളിയുടെ സാദ്ധ്യതകളിലേക്ക് അനായാസം ആത്മസന്നിവേശം നടത്തിയ അഭിനയപ്രതിഭയായിരുന്നു അദ്ദേഹമെന്ന് അനുശോചനസന്ദേശത്തിൽ കൊടിക്കുന്നിൽ പറഞ്ഞു.