a
ചെട്ടികുളങ്ങര അമ്മ ഗാനപൂർണ്ണശ്രീ പുരസ്‌കാരം ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ അവാർഡ് ജേതാവ് നമ്പൂതിരി വിഷ്ണുദേവ് നമ്പൂതിരിക്ക് സമ്മാനിക്കുന്നു

മാവേലിക്കര: ശ്രീദേവി വിലാസം ഹിന്ദു മത കൺവെൻഷൻ ട്രസ്റ്റ് ചെട്ടികുളങ്ങര ഭഗവതിയുടെ നാമധേയത്തിൽ 40 വയസിൽ താഴെയുള്ള സംഗീതജ്ഞർക്കായി ഏർപെടുത്തിയിട്ടുള്ള പതിനാലാമത് ചെട്ടികുളങ്ങര അമ്മ ഗാനപൂർണശ്രീ പുരസ്കാരം പ്രശസ്ത സംഗീതജ്ഞനായ വിഷ്ണുദേവ് നമ്പൂതിരിക്ക് സമ്മാനിച്ചു. ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ നടന്ന സമർപ്പണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ചെട്ടികുളങ്ങര അമ്മ ഗാനപൂർണ്ണശ്രീ പുരസ്‌കാരം വിഷ്ണുദേവ് നമ്പൂതിരിക്ക് സമ്മാനിച്ചു. ഇരുപത്തയ്യായിരത്തി പതിമൂന്ന് രൂപയും പ്രശസ്തി പത്രവും വീണാ വാഹിനിയായ സരസ്വതി ശിൽപവും അടങ്ങുന്നതാണ് അവാർഡ്. ചെട്ടികുളങ്ങര ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റ് പ്രസിഡന്റ് എം.കെ. രാജീവ് അദ്ധ്യക്ഷനായി. ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.ഹരികുമാർ, ഹിന്ദുമത കൺവെൻഷൻ സെക്രട്ടറി എം.മനോജ് കുമാർ, വൈസ് പ്രസിഡന്റ് പി.കെ.രജി കുമാർ, ട്രഷറർ പി.രാജേഷ് എന്നിവർ സംസാരിച്ചു.