photographers
ചാരുംമൂട് യൂണിറ്റ് വാർഷിക സമ്മേളനം മേഖലാ പ്രസിഡണ്ട് അനിൽ ഫോക്കസ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാരുംമൂട് യൂണിറ്റ് വാർഷിക സമ്മേളനം ചാരുംമൂട് കുറ്റിവിളയിൽ സ്റ്റേ ഇന്നി​ൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ഷാൽ വിസ്മയ പതാക ഉയർത്തി. മേഖലാ പ്രസിഡന്റ് അനിൽ ഫോക്കസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ഫോട്ടോ വേൾഡ് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ റിപ്പോർട്ട് അശോക ദേവസൂര്യയും വാർഷിക റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി സൈഫുദീനും അവതരിപ്പിച്ചു. എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകൾക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച യൂണിറ്റ് അംഗങ്ങളുടെ മക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.