a
മാവേലിക്കര ഉണ്ണികൃഷ്ണന്റെ സ്മാരക സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു ഉദ്‌ഘാടനം ചെയ്യുന്നു

മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജൻ മാവേലിക്കര ഉണ്ണികൃഷ്ണന്റെ സ്മാരക സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു ഉദ്‌ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.രാജീവൻ അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.എസ്.രവി അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കെ.വി.ശ്രീകുമാർ, പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മി​ഷണർ ജി.ബൈജു, മാവേലിക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ എസ്.ആർ.രാജീവ്, നഗരസഭാ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, മാവേലിക്കര സബ് ഗ്രൂപ്പ് ഓഫീസർ അനു എസ്.അശോക്, നഗരസഭാ കൗൺസിലർ സുജാത ദേവി, ഉപദേശക സമിതി സെക്രട്ടറി കെ.എം.ഹരികുമാർ, ക്ഷേത്ര ഉപദേശകസമിതി വൈസ് പ്രസിഡന്റ് മഹേഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു. സ്മാരകം നിർമ്മിച്ച സ്ഥലത്തിനോട് ചേർന്ന് ക്ഷേത്ര ഉപദേശകസമിതി നിർമ്മിച്ച കാണിക്കമണ്ഡപ സമർപ്പണവും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു നിർവഹിച്ചു.