ചേർത്തല: താലൂക്കിലെ നിരവധി ക്ഷേത്രങ്ങളിൽ മേൽശാന്തിയായും തന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള
നെടുമ്പ്രക്കാട് ശ്രീനാരായണ സുബ്രഹ്മണ്യ - സൂര്യ ക്ഷേത്രത്തിലെ തന്ത്രി ടി.കെ. ഗോപിനാഥൻ തന്ത്രിയുടെ ശതാഭിഷേകം നാളെ നെടുമ്പ്രക്കാട് കൊച്ചുപറമ്പ് തന്ത്ര വിദ്യാപീഠത്തിൽ നടക്കും. രാവിലെ 9ന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ശതാഭിഷേകം.10ന് നടക്കുന്ന അനുമോദന സമ്മേളനം എ.എം. ആരീഫ് എം.പി ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ എ.സി. ശാന്തകുമാർ അദ്ധ്യക്ഷത വഹിക്കും. പറവൂർ രാകേഷ് തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തും .എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ. ബാബു ഉപഹാര സമർപ്പണം നിർവഹിക്കും. മംഗലം പി. പ്രേംജിത്ത് ശർമ്മ മുഖ്യ പ്രഭാഷണം നടത്തും.