a
മാവേലിക്കര ബാര്‍ അസോസിയേഷന്റെ നേതത്വത്തില്‍ എസ്.മാലിനിക്ക് ഉപഹാരം സമ്മാനിക്കുന്നു

മാവേലിക്കര: അന്താരാഷ്ട്ര ബാലികാ ദിനത്തിൽ മാവേലിക്കര ബാർ അസോസയിഷൻ സിവിൽ സർവീസ് പരീക്ഷയിൽ 135ാം റാങ്കും കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്കും കരസ്തമാക്കിയ എസ്.മാലിനിയെ അനുമോദിച്ചു. അനുമോദന സമ്മേളനം മാവേലിക്കര അഡിഷണൽ ജില്ലാ ജഡ്ജി​ സി.എസ്.മോഹിത്ത് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.ജി.സുരേഷ് കുമാർ അദ്ധ്യക്ഷനായി. മാവേലിക്കര അഡിഷണൽ ജില്ലാ ജഡ്ജി 2 കേന്നെത് ജോർജ്, അഡിഷണൽ ജില്ല ജഡ്ജി 3 സീന, മുൻസിഫ് ടോണി.ടി.തടത്തിൽ, മജിസ്ട്രേറ്റ് അമൃത ഗ്രേസ് മാത്യു, അഡ്വ.പി.കൃഷ്ണകുമാർ, പി.ഷാജഹാൻ, സന്തോഷ്‌കുമാർ, സീമ, വള്ളികുന്നം പ്രസാദ്, കെ.ആർ.മുരളീധരൻ, സ്റ്റീഫൻ.ജെ.ഡാനിയേൽ, പ്രശാന്ത്.എസ്.പിള്ള, പ്രസീത.വി.സോമൻ എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി മെറിൽ.എം.ദാസ് സ്വാഗതവും പ്രശാന്ത് നന്ദിയും പറഞ്ഞു. ബാർ അസോസിയേഷന്റെ ഉപഹാരം മാലിനിയ്ക്ക് സമ്മാനിച്ചു.