മാവേലിക്കര: പി​ന്നോട്ടെടുന്നുതി​നി​ടെ കാർ കുളത്തിലേക്ക് മറിഞ്ഞു. കാരാഴ്മ കുരിശടി പല്ലാട്ട്ശേരിൽ റോഡിൽ തുടർച്ചയായ മഴയെത്തുടർന്ന് കവിഞ്ഞ് കിടന്ന ചേനാശേരി കുളത്തിലേക്കാണ് മറിഞ്ഞത്. സമീപവാസികളുടെ സമയോചിത ഇടപെടൻ കാരണം വൻ ദുരന്തം ഒഴിവായി.