കുട്ടനാട്: വെളിയനാട് കൃഷിഭവന് കീഴിലെ തൈപ്പറമ്പ് തെക്ക് പാടശേഖരം മടവീണു. കള കിളിപ്പിക്കുന്നതിന് വെള്ളം വറ്റിച്ചുവരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കും കാരണം വാഴയിൽമുട്ട് ഭാഗത്താണ് മടവീണത്. കർഷകരുടെയും നാട്ടുകാരുടെയും തീവ്ര ശ്രമത്തിനൊടുവിൽ മട തടഞ്ഞെങ്കിലും കൃഷി വൈകിയേക്കും.