mut

ആലപ്പുഴ: ശ്രീനാരായണ വിശ്വധർമ്മ മഠത്തിന്റെ നേതൃത്വത്തിൽ വിശാഖം തിരുന്നാൾ യജ്ഞവും 25 വർഷം മുഹമ്മ വിശ്വഗാജി മഠത്തിന്റെ മഠാധിപതിയുമായിരുന്ന സ്വാമി അസ്പർശാനന്ദയെ ആദരിക്കലും മാതൃപൂജയും സത്സംഗവും നടത്തി. ധർമ്മാനന്ദജി ഗുരുദേവന്റെ ജന്മനക്ഷത്രമായ വിശാഖം തിരുന്നാളിലെ യജ്ഞവും സത്സംഗവും സ്വാമി അസ്പർശാനന്ദ ഉദ്ഘാടനം ചെയ്തു.

ആശ്രമ സമിതി പ്രസിഡന്റ് സുരേഷ് മുടിയൂർക്കോണം അദ്ധ്യക്ഷനായി. സ്വാമി അസ്പർശാനന്ദയെ സ്വാമി ശിവബോധാനന്ദ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് മുഖ്യ പ്രഭാഷണം നടത്തി. മാതാ ആത്മാനന്ദമയിയുടെ കാൽ കഴുകി മാതൃപൂജ നടത്തി. തന്ത്രി മുഖ്യൻ സുജിത്ത് തന്ത്രിയെ യോഗത്തിൽ ആദരിച്ചു. ബാബുരാജ് അയിരൂർ, അശോകൻ പുല്ലാട്, മഹേന്ദ്രദാസ് തുടങ്ങിയവർ നേതൃത്വം നൽകി.