mannar

മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ ഇരമത്തൂർ 1926-ാം നമ്പർ ശാഖയിലെ ശാരദാ മെമ്മോറിയൽ വനിതാ സംഘം യൂണിറ്റിന്റെ വിശേഷാൽ പൊതുയോഗം ശാഖാങ്കണത്തിൽ നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ദയകുമാർ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രജനി കളിക്കൽ അദ്ധ്യക്ഷയായി. ശാഖാ സെക്രട്ടറി രേഷ്മ രാജൻ മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം സെക്രട്ടറി സ്വപ്ന ഷിജു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഗോപകുമാർ തോപ്പിൽ, യൂണിയൻ കമ്മിറ്റി അംഗം കെ.വി. സുരേഷ് കുമാർ, കമ്മിറ്റി അംഗങ്ങളായ സന്തോഷ് ശാരദാലയം, ബിജു നടുക്കേ വീട്ടിൽ, സജുകുമാർ എന്നിവർ സംസാരിച്ചു. വനിതാ സംഘം വൈസ് പ്രസിഡന്റ് ഷീല രാധാകൃഷ്ണൻ സ്വാഗതവും ബിജി സന്തോഷ് നന്ദിയും പറഞ്ഞു.