ആലപ്പുഴ: അന്താരാഷ്ട്ര ബാലികാദിനത്തിൽ റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റിന്റെ നേതൃത്വത്തിൽ മന്നത് വാർഡിലെ നാല് അങ്കണവാടിയിലെയും മന്നം ജെ.പി എൽ.പി സ്കൂളിലെയും പെൺകുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി. പരിപാടി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സുമം സ്കന്ദൻ, ആലപ്പുഴ ഈസ്റ്റ് റോട്ടറി പ്രസിഡന്റ് അഡ്വ. അനിത ഗോപകുമാർ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ജയകുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജയകുമാർ, റോട്ടറി ഭാരവാഹികളായ ടി.ടി. കുരുവിള, ജി. അനിൽ തുടങ്ങിയവർ പങ്കെടുത്തു.