ഹരിപ്പാട്: സർവ്വ ധർമ്മ സദ്ഭാവന കേരളയാത്രയ്ക്ക് കാട്ടിൽ മാർക്കറ്റ് ആത്മവിദ്യാസംഘം സ്കൂൾ അങ്കണത്തിൽ സ്വീകരണം നൽകി. ത്രിവിക്രമ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കയർബോർഡ് മുൻ ചെയർമാൻ എ. കെ രാജൻ ഉദ്ഘാടനം ചെയ്തു. എൻ.രതീശ് കുമാർ സ്വാഗതവും ആത്‌മവിദ്യാസംഘം വർക്കിംഗ് പ്രസിഡന്റ് ഡി. രഘു നന്ദിയും പറഞ്ഞു. ജാഥ നയിക്കുന്ന ആചാര്യ മദ്യ നിരോധ സമി​തിയുടെ നേതാവ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ഡോ.കാസിമുൽ കാസിമി, ഫാ.ജോൺ പുദുവ എന്നിവർ സംസാരിച്ചു.