അമ്പലപ്പുഴ: കഴിഞ്ഞദിവസം രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നതോടെ മൂന്ന് പെൺമക്കൾ അടങ്ങുന്ന കുടുംബം ദുരിതത്തിലായി. കൂലിപ്പണിക്കാരനായ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ കോമന അനുപമ ഭവനിൽ അനിൽകുമാറിന്റെ വീടിന്റെ ആസ്‌ബസ്റ്റോസും ഓടും മേഞ്ഞ മേൽക്കൂരയാണ് 11 ന് രാവിലെ ഏഴോടെ പൂർണമായും തകർന്നു വീണത്. വീടു തകർന്നതോടെ ഭാര്യ സിന്ധുവും 3 പെൺമക്കളും അടങ്ങിയ കുടുംബത്തെ കുടുംബവീട്ടിലേക്കു മാറ്റി.