ambala
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള കുളത്തിനരികിലെ ലൈറ്റുകൾ ഒടിഞ്ഞു തൂങ്ങിയ നിലയിൽ

അമ്പലപ്പുഴ : വൈദ്യുതി ലൈറ്റുകൾ തെളിയാത്തതിനെത്തുടർന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കോമ്പൗണ്ട് ഇരുട്ടിലായി. ക്ഷേത്രക്കുളത്തിന് ചുറ്റുമുള്ള 20 ഓളം ലൈറ്റുകൾ, പാൽപ്പായസപ്പുരയുടെ സമീപത്തുള്ള ഹൈമാസ്റ്റ് ലൈറ്റ് ,കളത്തട്ടിനു സമീപത്തെ ലൈറ്റ് എന്നിവ കണ്ണടച്ചിട്ട് ഒരു മാസത്തോളമായി. ഭക്തതജനങ്ങളും ക്ഷേത്രം ജീവനക്കാരും നിരന്തരം പരാതി നൽകിയിട്ടും ദേവസ്വം ബോർഡ് അധികൃതർ നടപടി എടുത്തിട്ടില്ല.ദേവസ്വം ബോർഡിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഭക്തജനങ്ങൾ.