അമ്പലപ്പുഴ: ദിർഘകാലം പുന്നപ്ര തെക്ക് പഞ്ചായത്ത് അംഗമായിരുന്ന പരേതനായ യൂനുസിന്റെ ഭാര്യ ഉമ്മുൽ ഹബീബയുടെ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് പുന്നപ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കർമ്മ സമിതി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്തു. നൗഷാദ് സുൽത്താന ,നാസർ താജ് ,സബീദാ ജബ്ബാർ ,ഫാറൂക്ക് ജബാർ റസീന എന്നിവർ നേതൃത്വം നൽകി.