ആലപ്പുഴ: മുഹമ്മ കായിപ്പുറത്തു പ്രവർത്തിക്കുന്ന, കേരള സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ചാരമംഗലം റീജിയണൽ സെന്ററിൽ കോമേഴ്‌സ്, മാനേജ്‌മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 18ന് വൈകിട്ട് 3.30നകം കോളേജിൽ നേരിട്ട് എത്തണം. ഫോൺ: 9895919763, 9744696141.