ambala

അമ്പലപ്പുഴ: അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ കച്ചേരി മുക്ക് - ക്ഷേത്രം റോഡിലെ അനധികൃത വാഹന പാർക്കിംഗ് യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും ദുരിതമാകുന്നു. ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മണിക്കൂറുകൾ കഴിഞ്ഞാണ് തിരികെയെടുത്ത് കൊണ്ടുപോകുന്നത്. പലപ്പോഴും ആളുകൾ കടകളിൽ കയറാൻ ബുദ്ധിമുട്ടുകയാണ്. എ - സി റോഡ് നവീകരണം നടക്കുന്നതിനാൽ ആലപ്പുഴയിൽ നിന്ന് ചങ്ങനാശേരി, തിരുവല്ല, പത്തനംതിട്ട ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ അമ്പലപ്പുഴയിലെത്തി സംസ്ഥാനപാത വഴിയാണ് യാത്ര തുടരുന്നത്. ഇതുമൂലം വാഹനങ്ങളുടെ തിരക്ക് ഇരട്ടിയായി. വാഹനങ്ങൾ റോഡിന് ഇരുവശവും പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.