കായംകുളം: യുവമോർച്ച പത്തിയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സജിയെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി .
എസ്.സി, എസ് ടി മോർച്ച സംസ്ഥാന സെക്രട്ടറി കൊച്ചുമുറി രമേശ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മുഴുവൻ പ്രദേശത്തും പട്ടികജാതി വിഭാഗത്തിൽ പെട്ട യുവാക്കളെ കൊല ചെയ്യപ്പെടുത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നും ഇതിനെതിരെ പൊലീസ് പട്ടികജാതി നിയമ പ്രകാരം കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് പ്രതീഷ് എരുവ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി മഹേഷ് മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ച മണ്ഡലം സെക്രട്ടറി കണ്ണൻ ,ബിജെപി മണ്ഡലം പ്രസിഡന്റ് കൃഷ്ണ കുമാർ രാംദാസ് വൈസ് പ്രസിഡന്റുമാരായ അഡ്വ.കൃഷ്ണകുമാർ, സുനിത രാജു ബിജെപി പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് രാമപുരം, ജനറൽ സെക്രട്ടറി ബിനു വടശേരി വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.