അമ്പലപ്പുഴ: കാക്കാഴം ഗവ.ഹൈസ്കൂളിനു സമീപമുള്ള മൊബൈൽ ഫോൺ ഷോപ്പിൽ നിന്ന് ഫോണുകളും ഹെഡ് സെറ്റുകളും സി.സി ടിവി കാമറകളും ഹാർഡ് ഡിസ്ക്കും കവർന്നു. വണ്ടാനം വൃക്ഷവിലാസം തോപ്പിൽ അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള സെൽകെയർ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. എഴുപത്തയ്യായിരം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു. ഓടുപൊളിച്ചാണ് മോഷ്ടാവ് കടക്കുള്ളിൽ പ്രവേശിച്ചത്. രാവിലെ ഉടമ കട തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.