അരൂർ: എൻ.സി.പി അരൂർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് എരമല്ലൂർ തോട്ടപ്പള്ളി റോഡ് മുക്കിൽ ഇന്ന് രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ആസഫ് അലി അദ്ധ്യക്ഷത വഹിക്കും. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.പി.പീതാംബരൻ മുഖ്യ പ്രഭാഷണം നടത്തും.