തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ബി.കോം,പി.ജി.ഡി.സി.എ ആണ് വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാർത്ഥികൾ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളുമായി 16ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.