കുട്ടനാട് : ടൂറിസം പൊലീസ് അനാവശ്യമായി കേസെടുത്ത് ദ്രോഹിക്കുന്നതായി കൈനകരിയിലെ ശിക്കാര വള്ളക്കാർ ആരോപിച്ചു. വെള്ളത്താൽ ചുറ്റപ്പെട്ട കൈനകരി നിവാസികൾക്ക് ആശുപത്രികളിൽ പോകുന്നതിനും മറ്റും പ്രധാന ആശ്രയം ശിക്കാരി വള്ളങ്ങളാണ്. സുരക്ഷയുടെ പേരു പറഞ്ഞാണ് ടൂറിസം പൊലീസ് ഇവർക്ക് പിഴ ചുമത്തുന്നത്. അനാവശ്യനടപടികളിൽ നിന്ന് പിന്തിരിയാൻ പൊലീസ് തയ്യാറാകാത്ത പക്ഷം മുഖ്യമന്ത്രി ഉൾപ്പെയുള്ളവർക്ക് പരാതി നൽകുമെന്ന് കൈനകരി പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റുമായ നോബിൻ പി ജോൺ പറഞ്ഞു.