കായംകുളം: പുല്ലുകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്ന് മുതൽ 15 വരെ നടക്കും. രാവിലെ 7ന് ശ്രീഭൂതനാഥ യജ്ഞം, അഷ്ടാഭിഷേകം, 6 ന് ദീപക്കാഴ്ച തുടർന്ന് പൂജ വയ്പ്. 14ന് രാവിലെ 5ന് കേശവൻനമ്പൂതിരി,
ദാമോദരൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന അഷ്ടദ്രവ്യഗണപതിഹോമം, 8ന് അഖണ്ഡനാമജപ യജ്ഞം, വിജയദശമി ദിവസമായ 15ന് 6 മുതൽ പൂജയെടുപ്പ്, 6.30ന് വിദ്യാരംഭം തുടർന്ന് സംഗീതാർച്ചന എന്നിവ നടക്കും.