മുതുകുളം : യുവശില്പി അജേഷ് കണ്ടല്ലൂരിനെ സേവാഭാരതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ശ്രീജിത്ത് ഉപഹാരം നൽകി. ബി.ജെ.പി കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രദീപ്, സേവാഭാരതി കണ്ടല്ലൂർ സെക്രട്ടറി ലിൻസു, ബിനു സദാനന്ദൻ, ബിനു സുഗതൻ, ശ്രീകാന്ത്, രാജീവ്, ഷാരോൺ എന്നിവർ പങ്കെടുത്തു.