മാന്നാർ : എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 2708ാം നമ്പർ കാരാഴ്മ കിഴക്ക് ശാഖയിൽ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ രൂപീകരിച്ചു. പി.എൻ സതീശൻ മൂന്നേത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എസ്.എൻ.പി.സി കൺവീനർ സുകു കാരാഞ്ചേരിൽ സംഘടനാ പ്രവർത്തനം വിശദീകരിച്ചു. ശാഖാസെക്രട്ടറി രവി കളീയ്ക്കൽ സ്വാഗതം പറഞ്ഞു. ശാഖാപ്രസിഡന്റ് സുഗതൻ ശിവാഞ്ജലി സംസാരിച്ചു. എസ്.എൻ.പി.സി ജോയിന്റ് കൺവീനർ രാജപ്പൻ നന്ദി പറഞ്ഞു,