ആലപ്പുഴ : ഗാന്ധിയൻ ദർശന വേദിയുടെ സഹയാത്രികനും എൽ.ജെ.ഡിയുടെ ജില്ലാ പ്രസിഡന്റുമായ കണ്ടല്ലൂർ ശങ്കരനാരായണന്റെ നിര്യാണത്തിൽ ഗാന്ധിയൻ ദർശന വേദി ജില്ലാ നേതൃയോഗം അനുശോചിച്ചു. സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ യോഗം നേതൃയോഗം ഉദ്ഘാടനം ചെയ്തു. അഡ്വ. ദിലീപ് ചെറിയനാട് അദ്ധ്യക്ഷത വഹിച്ചു. ബി.സുജാതൻ, ഇ.ഷാബ്ദ്ദീൻ, എ.അനിരുദ്ധൻ, ജേക്കബ് എട്ടുപറയിൽ, ഡി.ഡി.സുനിൽകുമാർ, ബിനു മദനനൻ, ശ്യാമള പ്രസാദ് എന്നിവർ സംസാരിച്ചു.