കുട്ടനാട് : ചലച്ചിത്ര നടൻ നെടുമുടി വേണുവിന്റെ നിരൃാണത്തിൽ എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ അനുശോചിച്ചു. യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടന്ന യോഗത്തിൽ ചെയർമാൻ ജെ. സദാനന്ദൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ എൻ. മോഹൻദാസ്, കൺവീനർ അഡ്വ.പി.സുപ്രമോദം, ജോയിന്റ് കൺവീനർ എ.ജി.സുഭാഷ്, കമ്മിറ്റി അംഗം വി.പി.സുജീന്ദ്രബാബു,യൂത്ത് മൂവമെന്റ് ചെയർമാൻ സനൽകുമാർ,കൺവീനർ വികാസ് വി.ദേവൻ,വനിതാസംഘം പ്രസിഡന്റ് സി.പി.ശാന്തമ്മ, സെക്രട്ടറി സിമ്മി ജിജി, വൈദിക യോഗം പ്രസിഡന്റ് സുജിത് ശാന്തി, സെക്രട്ടറി സനൽ ശാന്തി തുടങ്ങിയവർ സംസാരിച്ചു.