ആലപ്പുഴ: കേരള കർഷക സംഘം കോമളപുരം മേഖല കൺവൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ സി.വി.നടരാജൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷക സംഘം നേതാവ് കെ.എൻ.ചന്ദ്രഭാനുവിനെ ആര്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ ആദരിച്ചു. കെ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് ജോസഫ്, എം.എം.ഹനീഫ്, എ.പ്രേംനാഥ്, സിന്ധു രാധാകൃഷ്ണൻ, ടി.എസ്.നടേശൻ, വി.എം.ജയമോഹൻ, ടി.ബി.കാർത്തികേയൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.വാസുദേവൻ (പ്രസിഡന്റ്), സുമാശശിധരൻ (വൈസ് പ്രസിഡന്റ്), വി.എം.ജയമോഹനൻ (സെക്രട്ടറി),ടി.ബി.കാർത്തികേയൻ (ജോയിന്റ് സെക്രട്ടറി), പ്രകാശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.