കുട്ടനാട് : ചമ്പക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് ഉമ്പുക്കാട് വരമ്പിനകത്ത് ഉതുംപറമ്പ് മുതൽ ആറ്റുതീരം വരെയുള്ള വഴി സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. പ്രദേശത്തെ 20ഓളം വരുന്ന കുടുംബങ്ങളുടെ ഏക ആശ്രയമായ വഴി കാടുകയറി സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളേറെയായി.

വഴി നന്നാക്കുന്നതിന് പഞ്ചായത്തിൽ നിന്ന് 4.40 ലക്ഷം രൂപ അനുവദിച്ചെങ്കിലും പ്രദേശവാസികളിൽ ചിലർ എതിര് നിന്നതോടെ കരാറുകാരൻ പണി ഉപേക്ഷിച്ചു സ്ഥലം വിട്ടു. ഇഴജന്തുക്കളുടെ ഉപദ്രവമുള്ള ഈ വഴിയിലൂടെ രാത്രികാലങ്ങളിൽ ജീവൻ പണയം വച്ചാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്. ഓട്ടോറിക്ഷപോലും കടന്നു ചെല്ലാത്തതിനാൽ ആർക്കെങ്കിലും രോഗം പിടിപെട്ടാൽ 200 മീറ്ററോളം ദൂരത്തിൽ കസേരയിലോ മറ്റും ഇരുത്തി താങ്ങിയെടുത്തേആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കഴിയൂ . പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃത‌ർ തയ്യാറാകണമെന്ന് നാഷണൽ ജനതാദൾ കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റ് രഘൂത്തമൻ ആവശ്യപ്പെട്ടു.