ചിങ്ങോലി : ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ കോൺഗ്രസ് ചിങ്ങോലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജി. ശാന്തകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ്, ഡി.സി.സി സെക്രട്ടറിമാരായ മുഞ്ഞിനാട്ട് രാമചന്ദ്രൻ, അഡ്വ. വി.ഷുക്കൂർ, പഞ്ചായത്ത് പ്രസിസന്റ് എസ്. സജിനി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്.നിവാസ്, പത്മശ്രീ ശിവദാസൻ, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, ഡി.സി.സി അംഗം പി.സുകുമാരൻ, സുധാകരൻ ചിങ്ങോലി, അനീഷ് ചേപ്പാട്, അജീർ മുഹമ്മദ്, വേണുഗോപാലൻ നായർ, തുളസീധരൻ, തുണ്ടുതറ ശശി, ടി.പി ബിജു, അനീഷ് മോഹൻ എന്നിവർ സംസാരിച്ചു. എം.എ.കലാം സ്വാഗതവും മുരളീധരൻ പിള്ള നന്ദിയും പറഞ്ഞു.