ആലപ്പുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ നഗരസഭയിൽ ദുരന്ത നിവാരണ സമിതി യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. കിഴക്കൻവെള്ളം അമിതമായി വന്നാൽ സ്വീകരിക്കേണ്ട പുനരധിവാസമടക്കമുള്ള ക്രമീകരണങ്ങൾ യോഗം ചർച്ച ചെയ്തു. നഗരസഭ ആരോഗ്യ വിഭാഗം, റവന്യു, പൊലീസ്, പൊതുമരാമത്ത്, ജല അതോറിറ്റി, ഫയർ ഫോഴ്സ് വിഭാഗം ഉദ്യോഗസ്ഥരുടെ സംയുക്ത യോഗമാണ് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജിന്റെ അദ്ധ്യക്ഷതയിൽ നടന്നത്.
ഇടത്തോടുകളിലെ നീരൊഴുക്ക് സുഗമമാക്കാനും വാടപ്പൊഴി, അയ്യപ്പൻ പൊഴി, മുതലപ്പൊഴി എന്നിവയിൽ ഒഴുക്ക് ഉറപ്പുവരുത്താ
നഗരത്തിന്റെ കിഴക്കൻ ഭാഗത്ത് വെള്ളപ്പൊക്കമുണ്ടായാൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കേണ്ട സ്ഥലങ്ങൾ നിർണയിച്ചു.
ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനെപ്പറ്റിയും ജലജന്യ രോഗങ്ങളും എലിപ്പനി അടക്കമുള്ള പകർച്ച വ്യാധികളും പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികളെപ്പറ്റിയും യോഗം ചർച്ച ചെയ്തു.
വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, സെക്രട്ടറി നീതുലാൽ, ആലപ്പുഴ തെക്ക്, മുല്ലയ്ക്കൽ, ആര്യാട് സൗത്ത്, പഴവീട് വില്ലേജ് ഓഫീസർമാരായ പി.വി.ജയസിംഹൻ, വി.എസ്.സൂരജ്, ജോസഫ് പി., നിയാസ് എം.എസ്, ഫയർ ഓഫീസർ വേണുക്കുട്ടൻ പി.ബി, സൗത്ത് എസ്.ഐ ഇസ്മയിൽ വി.എൻ, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ ഷാഹി എ., വാട്ടർ അതോറിറ്റി അസി.എൻജിനീയർ ബെൻ ബ്രൈറ്റ്, ഹെൽത്ത് ഓഫീസർ വർഗീസ് കെ.പി എന്നിവർ സംസാരിച്ചു.