ചാരുംമൂട് : കൊവിഡ് സാഹചര്യത്തിലും 15 വർഷമായി നടത്തി വന്ന നവരാത്രി ആഘോഷം മുടക്കിയില്ല കുടശ്ശനാട് ഉണ്ണിക്കൃഷ്ണൻ. കേരളത്തിലെ സംഗീത വിദ്വാൻമാരെയും ഗായകരെയും പക്കമേള കലാകാരന്മാരെയും പങ്കെടുപ്പിച്ചാണ് ഇദ്ദേഹം നവരാത്രി ആഘോഷം നടത്തിവരുന്നത്. തന്റെ ചുമതലയിലുള്ള കുടശ്ശനാട് അമൽ ഏജൻസിയും ആലപ്പുഴ അമൽ കമ്മ്യൂണിക്കേഷൻസും , സംയുക്തമായാണ് ഇത് നടത്തുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ തന്റെ വീടായ അമൽ ഭവനത്തിലായിരുന്നു ഇക്കുറി സംഗീതാരാധന ഒരുക്കിയത്. ഗായകനും സംഗീത സംവിധായകനുമായ അനു വി.സുദേവ് ഉദ്ഘാടനം ചെയ്തു.