കുട്ടനാട് : എസ്.എൻ.ഡി.പി യോഗംജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകവുമായി ബന്ധപ്പെട്ട് പോഷക സംഘടനകൾ നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കുട്ടനാട് യൂണിയനിൽ യൂത്ത്‌മൂവ്മെന്റ് ,വനിതാസംഘം മേഖലാ യോഗം 14, 15 തീയതികളിൽ വിവിധ ശാഖകളിൽ നടക്കും . യൂണിയൻ ചെയർമാൻ പി.വി.ബിനേഷ്, വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ, കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എ.കെ. ഗോപിദാസ്, എം.പി പ്രമോദ്, അഡ്വ.എസ്. അജേഷ് കുമാർ, ടി.എസ്. പ്രദീപ് കുമാർ , കെ.കെ. പൊന്നപ്പൻ , പി.ബി ദിലീപ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. സുബീഷ് , സെകട്ടറി പി.ആർ. രതീഷ് , വൈസ് പ്രസിഡന്റ് ടി.എസ്. ഷിനുമോൻ , ജോയിന്റ് സെക്രട്ടറിമാരായ രഞ്ജു വി.കാവാലം,ടി.ആർ. അനീഷ് , വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, സെക്രട്ടറി സജിനി മോഹൻ, വൈസ് പ്രസിഡന്റ് സ്മിത മനോജ്, ട്രഷറർ സ്വപ്ന സനൽ, എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുൽദാസ്, വൈദിക യോഗം യൂണിയൻ സെക്രട്ടറി ബിനേഷ് ശാന്തി എന്നിവർ സംസാരിക്കും.