ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിലെ സാംസ്‌കാരിക -സന്നദ്ധ സംഘടനകളുടെ സംയുക്തവേദിയായ സാംസ്‌കാരിക സമന്വയവേദിയുടെ 25-ാമത് വാർഷിക പ്രവർത്തക ക്യാമ്പ് 14ന് പകൽ 3 മണിക്ക് ഹരിപ്പാട് തെക്കേനടയിലുള്ള പ്രൈവറ്റ് ട്യൂഷൻ സെന്റർ ഹാളിൽ നടക്കും. എല്ലാ പ്രവർത്തകരും ക്യാമ്പിൽ പങ്കെടുക്കണമെന്ന് സമന്വയവേദി ജനറൽ കൺവീനർ കെ.വി.നമ്പൂതിരി അറിയിച്ചു.