ഹരിപ്പാട്: ചിങ്ങോലി ശ്രീ കാവിൽ ദേവീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ പൂജവയ്പ് ഇന്ന് വൈകിട്ട് 6ന് നവരാത്രി മണ്ഡപത്തിൽ നടക്കും. ക്ഷേത്ര മേൽശാന്തി മനു നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് രാത്രി 7ന് തുറവൂർ ഹരികൃഷ്ണൻ നയിക്കുന്ന സംഗീത സദസ്. മഹാനവമി ദിവസമായ വ്യാഴാഴ്ച രാവിലെ 7 മുതൽ രാത്രി 7 വരെ അഖണ്ഡ സംഗീതാർച്ചന. തുടർന്ന് മൂഴിക്കുളം ഹരികൃഷ്ണന്റെ സംഗീതക്കച്ചേരി. വിജയദശമി ദിവസമായ വെള്ളിയാഴ്ച രാവിലെ 7ന് പൂജയെടുപ്പ് തുടർന്ന് തന്ത്രി മുഖ്യൻ വടക്കേമൂടാംപാടി ഇല്ലത്തു വാസദേവൻഭട്ടതിരി പ്പാടിന്റെ നേതൃത്വത്തിൽ ആചാര്യന്മാർ കുട്ടികളെ എഴുത്തിനിരുത്തും. രാത്രി 7 ന് കാർത്തികപ്പള്ളി ശ്രീ ഭുവനേശ്വരീ നൃത്തകലാ നിലയം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ എന്നിവ നടക്കും.