ഹരിപ്പാട്: എഐടിയുസി ഹരിപ്പാട് മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി മോഹൻദാസ് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് പി. ബി സുഗതൻ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി ആർ. പ്രസാദ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ഡി.പി മധു, അഡ്വ. എ അജികുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറി ഡി അനീഷ്, എഐടിയുസി മണ്ഡലം സെക്രട്ടറി യു. ദിലീപ്, ഹോർട്ടികോർപ്പ്‌ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ബിജോ ബാബു, ചാന്ദിനി വിദ്യാധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി യു. ദിലീപ് (പ്രസിഡന്റ്) കെ രാമചന്ദ്രൻ, ജി. ഹരികുമാർ, സി. ബിജു (വൈസ് പ്രസിഡന്റുമാർ) അനിൽകുമാർ, ജോമോൻ കുളഞ്ഞികൊമ്പിൽ, ബിജോ ബാബു (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു