ഹരിപ്പാട് : വന്യ ജീവിവാരാചരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മൃഗശാല ആൻഡ് മ്യൂസിയം വകുപ്പ് സംസ്ഥാനതലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംവാദ (ഡിബേറ്റ്) മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരപുരം കെ കെ കെ വി എം ഹയർസെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ താമല്ലാക്കൽ മുളക്കീതറയിൽ എം.പി മധുസൂദനൻ-മഞ്ജുഷ ദമ്പതികളുടെ മകൾ ഉമാമഹേശ്വരിയെയും അനന്തപുരം ലക്ഷ്മിയിൽ വേണുഗോപാൽ- രാജി ദമ്പതികളുടെ മകൾ അഭിരാമിയെയും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ അനുമോദി​ച്ചു. സി.പി.ഐ മണ്ഡലം കമ്മി​റ്റി അംഗങ്ങളായ ഒ.എ ഗഫൂർ, സുഭാഷ് പിള്ളക്കടവ്, ലോക്കൽ, കമ്മറ്റി സെക്രട്ടറി എം. പി മധുസൂദനൻ, എ.ഐ.വൈ.എഫ് മേഖലാ പ്രസിഡന്റ് ബിജോ ബാബു സെക്രട്ടറി നന്ദിത, രജനി, ഉണ്ണി എന്നിവർ പങ്കെടുത്തു.