photo

ചേർത്തല : അംഗപരിമിതനായ വയോധികൻ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണുമരിച്ചു.കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാംവാർഡിൽ പൊള്ളയിൽ ചിറയിൽ വാസുദേവനാണ് (70) മരിച്ചത്.ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് പ്രദേശമാകെ വെള്ളക്കെട്ടിലാണ്.തങ്കി കവലയിൽ നിന്ന് വീട്ടിലേക്കു പോകുന്നതിനിടെ വെള്ളം നിറഞ്ഞു കിടന്ന പാടത്തിൽ വീഴുകയായിരുന്നു.
ഭാര്യ:ശാരദ.മക്കൾ:സാബു,തങ്കച്ചി.മരുമകൾ:ശാരദ.മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഇന്ന് കൊവിഡ് പരിശോധനക്കുശേഷം പോസ്​റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും.