മാവേലിക്കര: ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെ എൻ.സി.പിയിൽ കൂട്ട രാജി. രണ്ട് മണ്ഡലം കമ്മറ്റികൾ പിരിച്ചുവിട്ടു. എൻ.സി.പിയുടെ മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ ഓഫീസ് ഉദ്ഘാടന വേദിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിന് പിന്നാലെ ചുനക്കര മണ്ഡലം പ്രസിഡന്റ് ശ്യാം മുല്ലയ്ക്കൽ, നൂറനാട് മണ്ഡലം പ്രസിഡന്റ് സമീർ സലിം എന്നിവർ വേദിയിലെത്ത് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. തുടർന്ന് രണ്ട് മണ്ഡലം കമ്മറ്റികളും പിരിച്ച് വിട്ടതായും ഇരുവരും അറിയിച്ചു.

കുറച്ചുകാലമായി എൻ.സി.പിയിൽ ഗ്രൂപ്പ് പോര് സജീവമായിരുന്നു. ഇവരോടൊപ്പം പാർട്ടിയിൽ നിന്ന് നിരവധി പ്രവർത്തകരും രാജിക്ക് തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.