കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 2349ാം നമ്പർ കണ്ണാടി കിഴക്ക് ശ്രീ ശിവഗിരീശ്വര ഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദുർഗാഷ്ടമി ദിനമായ ഇന്ന് വൈകിട്ട് 6.30ന് പൂജവയ്പും, വിജയദശമി ദിനത്തിൽ രാവിലെ 7.30ന് വിദ്യാരംഭം. ക്ഷേത്രം ശാന്തി അഭിലാഷ് ശർമ്മ ചടങ്ങുകൾക്ക് മുഖ്യ കാ‌ർമ്മികത്വം വഹിക്കുമെന്ന് ശാഖാ പ്രസിഡന്റ് എം.ആർ.സജീവ് അറിയിച്ചു