തുറവൂർ: തുറവൂർ തെക്ക് പുത്തൻചന്ത ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ 15 ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും. ഇന്ന് വൈകിട്ട് ഗുരുസന്നിധിയിൽ പൂജവെയ്പ്. വിദ്യാരംഭ ദിവസം വിശേഷാൽ ഗുരുപൂജ, കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കൽ തുടങ്ങിയവ നടക്കുമെന്ന് സെക്രട്ടറി എസ്. റജിമോൻ അറിയിച്ചു.