ncp

ചാരുംമൂട് : എൻ.സി.പി മാവേലിക്കര നിയോജക മണ്ഡലം ഓഫീസ് കരിമുളയ്ക്കൽ കാരൂർ ബിൽഡിംഗിൽ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് താമരക്കുളം അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ. രാജൻ, വി.ജി.രവീന്ദ്രൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.സോഹൻ,എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ജേക്കബ് ഉമ്മൻ, ജില്ലാ പ്രസിഡന്റ് എൻ. സന്തോഷ് കുമാർ , സംസ്ഥാന സെക്രട്ടറി സാദത്ത് ഹമീദ്, സ്വാഗത സംഘം ചെയർമാൻ പി.എ.സമദ്, റജി ചെറിയാൻ, ,കലവൂർ വിജയകുമാർ , അലാവുദീൻ പറക്കോട്, ഷാജി കല്ലറയ്ക്കൽ, ചന്ദ്രശേഖര പിള്ള , എസ്.സലാഹുദീൻ, സുഭാഷ് വള്ളികുന്നം ,എസ്.ഷാജഹാൻ , എൻ.രഘുനാഥൻ പിള്ള , പള്ളിക്കൽ സുരേന്ദ്രൻ, മുകേഷ് കുമാർ ,രാഘവൻ നായർ , അനീസ് മാലിക്, സച്ചിൻ, നെജീം മറ്റപ്പള്ളി, അജി പെരാത്തതിൽ,,ജോബിൾ പെരുമാൾ , വി.റ്റി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

പാർട്ടിയിലേക്ക് പുതുതായി എത്തിയവരെ പി.സി.ചാക്കോ സ്വീകരിച്ചു.