ചാരുംമൂട് : കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ട താമരക്കുളം കിഴക്കേമുറി പച്ചക്കാട് മഠത്തിൽ കിഴക്കതിൽ പരേതനായ ഗോപിയുടെ മകൻ
അജീഷ് കുമാറിന്റെ (32) മരണത്തിൽ ദുരൂഹതയുള്ളതായി കാട്ടി ബന്ധുക്കൾ നൂറനാട് പൊലീസിൽ പരാതി നൽകി.തിങ്കളാഴ്ച രാവിലെയാണ് വീടിന് സമീപം വയലിനോട് ചേർന്നുള്ള മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ അജീഷിനെ കണ്ടത്. മാതാവ് : തങ്കമ്മ. സഹോദരങ്ങൾ: അജിത, അനിത.