കറ്റാനം : കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഭരണിക്കാവ് മഞ്ഞാടിത്തറ ശാന്തമ്മ ഭവനത്തിൽ മണികണ്ഠനെയാണ് (കുക്കു–45) മഞ്ഞാടിത്തറ കോളനിക്ക് പടിഞ്ഞാറ് വശമുള്ള മുണ്ടകത്തിൽ പാടത്തിലെ വെള്ളക്കെട്ടിൽ ഇന്നലെ രാവിലെ പത്തേകാലോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാടത്ത് ചൂണ്ടയിടാൻ പോകുന്ന ശീലമുള്ള മണികണ്ഠൻ മീൻപിടിക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്ന് സംശയിക്കുന്നു. അംഗപരിമിതനാണ് മണികണ്ഠൻ. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ശാന്തമ്മ.