ചേർത്തല:മുഹമ്മ ചാരമംഗലം വിശ്വ ഗാജി മഠത്തിന്റെ കീഴിലുള്ള മുഹമ്മ ശിവഗിരീശ്വര ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് മുതൽ 15 വരെ നടക്കും.
ഇന്ന് രാവിലെ 6 ന് ഗുരുദേവ സുപ്രഭാതം, ഗുരുപൂജ, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച,7 .30 ന് പൂജവെയ്പ്, സമൂഹപ്രാർത്ഥന, ഗുരുപ്രസാദവിതരണം.14 ന് രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ,
വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, സമൂഹപ്രാർത്ഥന, ഗുരുപ്രസാദ വിതരണം.
15 ന് രാവിലെ ഗുരുദേവ സുപ്രഭാതം, ഗുരുപൂജ, സമൂഹപ്രാർത്ഥന, 7.30 ന് പൂജയെടുപ്പ് ,തുടർന്ന് വിദ്യാരംഭം, ഗുരുപ്രസാദ വിതരണം.