ഹരിപ്പാട്: ഹരിപ്പാട് വെട്ടുവേനി തൈപ്പറമ്പിൽ ജോസിന്റെ കോഴിഫാമിലെ 254 കോഴികളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കോഴികളുടെ ബഹളം കേട്ട് ഫാമിൽ എത്തിയപ്പോൾ കൂട്ടിനുള്ളിൽ നായ്ക്കൾ കോഴികളെ കടിച്ചുകൊല്ലുന്നതാണ് കണ്ടതെന്ന് ജോസ് പറഞ്ഞു. ഫാമിന്റെ നെറ്റ് തകർത്താണ് തെരുവ് നായ്ക്കൾ ഉള്ളിൽ കടന്നത്. 23 ദിവസം പ്രായമായ ആയിരം കോഴികളാണ് ഫാമിൽ ഉണ്ടായിരുന്നത്.