ഹരിപ്പാട് : സാധാരണക്കാരുടെ വിഷയങ്ങളിൽ നിന്നും അകന്നുപോയ കോൺഗ്രസ്‌ പ്രസ്ഥാനം കേരള രാഷ്ട്രീയത്തിലും അന്യമാകുകയാണെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിന്റെ പുതിയ ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന നിർവാഹക സമിതി അംഗം റഷീദ് നമ്പലശേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പി കെ രാജൻ മാസ്റ്റർ, പി എം സുരേഷ് ബാബു, ലതികാ സുഭാഷ്, കെ ആർ രാജൻ, വി ജി രവീന്ദ്രൻ, റെജി ചെറിയാൻ, ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ്‌ കുമാർ, ശ്രീ സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.