photo
ആർ.എസ്.പി ലെനിനിസ്​റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല റെയിൽവേ സ്​റ്റേഷന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ജില്ലാ സെക്രട്ടറി വയലാർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:റെയിൽവേ പ്ലാ​റ്റ്‌ഫോം നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി ലെനിനിസ്​റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല റെയിൽവേ സ്​റ്റേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി.ജില്ലാ സെക്രട്ടറി വയലാർ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചേർത്തല നിയോജക മണ്ഡലം സെക്രട്ടറി അജി ഇടപ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു.സി.എം.ഷാജി, മനു എൻ.രാജ്, ടി.വി.ഗോപി,ഷംസുദ്ധീൻ എച്ച് തമീം, ജോസി, എച്ച്.നസീർ ആലപ്പുഴ, റഹിം പുന്നപ്ര, ഒ.ബിജു, ടി.പോൾ, ജോൺ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.